ചന്ദ്രിക ഫിനാൻസ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് വിട്ടു

ഫിനാൻസ് ഡയറക്ടർ പി.എം അബ്ദുൽ സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടത്. ജീവനക്കാരുടെ പിഎഫ് അടക്കാത്തതിന് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Update: 2021-12-14 12:15 GMT
Advertising

ചന്ദ്രിക ഫിനാൻസ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് വിട്ടു. ഫിനാൻസ് ഡയറക്ടർ പി.എം അബ്ദുൽ സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടത്. ജീവനക്കാരുടെ പിഎഫ് അടക്കാത്തതിന് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2017 മുതലുള്ള പിഎഫ് അടക്കാത്തതും പിഴ പലിശയുമടക്കം നാലരക്കോടി രൂപ കുടിശ്ശികയായിട്ടുണ്ട്. നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പിഎഫ്, ലൈഫ് ഇൻഷൂറൻസ് എന്നിവയിലേക്കായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച 2.20 കോടി രൂപ കണക്കിലില്ലെന്നും ഇത് ഫിനാൻസ് ഡയരക്ടർ തട്ടിയെടുത്തെന്നുമാണ് പരാതി. ചന്ദ്രികയിലെ ജീവനക്കാർ തന്നെയാണ് പരാതി നൽകിയത്.

പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാർ കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നിൽ ദീർഘനാളായി സമരത്തിലായിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News