സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി ചെയർമാനാകും
ആരോഗ്യസെക്രട്ടറി സ്ഥാനം വഹിച്ചിരിന്ന മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി
Update: 2024-05-22 13:12 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും. കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ഖോബ്രഗഡയെ കെഎസ്ഇബി ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിന്നു.
നിലവില്‍ വ്യവസായ സെക്രട്ടറിയായ ബിജുപ്രഭാകറിനെയാണ് കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചത്. ആരോഗ്യസെക്രട്ടറി സ്ഥാനം വഹിച്ചിരിന്ന മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. കെ വാസുകിയ്ക്ക് നോർക്കയുടെ അധിക ചുമതല നല്‍കി.
Watch Video Report