പെരുമഴ കുറയുന്നു, ഓറഞ്ച് അലേർട്ട് എറണാകുളത്ത് മാത്രം; മൂന്ന് ജില്ലകളിൽ യെല്ലോ

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരുംദിവസങ്ങളിൽ മഴക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന

Update: 2024-06-24 10:13 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി. 

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരുംദിവസങ്ങളിൽ മഴക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിരുന്നു. 

ശക്തമായ കാലവർഷ കാറ്റിനു പുറമേ മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. എന്നാൽ, മഴക്ക് നേരിയ കുറവ് വന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ മാറ്റംവരുത്തുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News