ചെങ്ങന്നൂരിൽ കാറും കെ-സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
ചേർത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്
Update: 2022-05-05 00:46 GMT
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ചേർത്തലയിൽ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ചേർത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം. കോഴിക്കോടേക്ക് പോകുകയായിരുന്ന കെ- സ്വിഫ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ അമിതവേഗതയിലായിരുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് പറയുന്നു.