ചെങ്ങന്നൂര്‍ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; തുഴച്ചിലുകാരന്‍ മരിച്ചു
ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു
Update: 2024-09-17 15:45 GMT
ആലപ്പുഴ: ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തുഴച്ചിലുകാരന്‍ മുങ്ങിമരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങളാണ് കൂട്ടിയിടിച്ചത്. പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരനായ വിഷ്ണുദാസ് (22) എന്ന അപ്പുവിനെ കാണാതാവുകയായിരുന്നു. ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. മുതവഴി പള്ളിയോടം പൂർണമായി വെള്ളത്തിൽ മുങ്ങി. അപകടത്തെ തുടർന്ന് ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു.