കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് ചെന്നിത്തല
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ സമരം എന്ന വാദം ബാലിശം
കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. പദ്ധതിയുമായി മുന്നോട്ടുപോയാൽ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തിൽ ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന കാര്യത്തിൽ സി.പി.എമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സർവേ നിർത്തിവയ്ക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സർവേ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാറിന് സർവേ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെയും ഡിവിഷൻ ബെഞ്ചിന്‍റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.