സിദ്ദിഖ് കാപ്പന് ചികിത്സ സൗകര്യം ഒരുക്കാൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണമെന്ന് ചെന്നിത്തല

തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദിഖിന് നിഷേധിക്കുന്നു എന്നാണ് മനസിലാകുന്നതെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു

Update: 2021-04-25 16:57 GMT
Advertising

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിത്സ സൗകര്യം ഒരുക്കാൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിദ്ദിഖിന്റെ ഭാര്യ റൈഹാന എന്നെ ഫോണിൽ വിളിച്ചു, അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദിഖിന് നിഷേധിക്കുന്നു എന്നാണ് മനസിലാകുന്നതെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സിദ്ദിഖിന്റെ ഭാര്യ റൈഹാന എന്നെ ഫോണിൽ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു. കോവിഡ് ബാധിതനായ സിദ്ദിഖ് കട്ടിലിൽ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കുന്നില്ല. നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളർന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്‌ലെറ്റിൽ പോകാൻ അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ഇടപെടണം എന്നുമാണ് റൈഹാനയോട് സിദ്ദിഖ് ആവശ്യപ്പെട്ടത്. തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദിഖ് നിഷേധിക്കുന്നു എന്നാണ് റൈഹാനയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. സിദ്ദിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്. സിദ്ദിഖിനു ചികിത്സ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണം.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News