ചേവായൂരില്‍ പീഡിപ്പിക്കപ്പെട്ട യുവതിയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഇവര്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.

Update: 2021-09-02 08:24 GMT
Advertising

ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവര്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്.

ജൂലൈയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് നിര്‍ത്തിയിട്ട ബസിനുളളില്‍ പീഡിപ്പിച്ചത്.. കുന്ദമംഗലം സ്വദേശി ഗോപീഷ്, പത്താംമൈല്‍ സ്വദേശി മുഹമ്മദ് ഷമര്‍ എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍പോയ രണ്ടാം പ്രതി പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

യുവതി നേരത്തേയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വീട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News