നികുതി അടയ്ക്കാത്തതിന്‍റെ പേരിൽ ജപ്തി നോട്ടീസ്; തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ കോഴി കർഷകർ സമരം തുടങ്ങി
പാലക്കാട് ജി.എസ്.ടി ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി
പാലക്കാട്:നികുതി അടയ്ക്കാത്തതിന്‍റെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ച പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ കോഴി കർഷകർ സമരം തുടങ്ങി. പാലക്കാട് ജി.എസ്.ടി ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. വൻകിടക്കാരെ സഹായിക്കനായി കോഴി കർഷകരുടെ പേരിൽ വ്യാജ കേസ് ഉണ്ടാക്കിയെന്നാണ് ആരോപണം.
കൊടുവായൂരിലെ ടാക്സ് കൺസൽറ്റിന്റെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഡയറിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 30 കർഷകർക്ക് ജപ്ത്തി നോട്ടീസ് നൽകിയിരിക്കുന്നത്. നികുതി വെട്ടിപ്പ് നടത്തിയവരെ സംരക്ഷിച്ച് കർഷകരെ ബലിയാടാക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് കർഷകർ പറയുന്നത്.
പൗൾട്രി ഫാർമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പാലക്കാട് ജി.എസ്.ടി ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. കേസുകൾ പിൻവലിച്ചില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കനാണ് കർഷകരുടെ തീരുമാനം. കേസ് പുനരന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് കോഴി കർഷകരുടെ ആവശ്യം.