നവകേരള വേദികളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുക ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ ബസ്സിൽ
ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചത്
Update: 2023-11-14 19:23 GMT


നവകേരള സദസിന്റെ വേദികളിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പണം അനുവദിച്ച് ഉത്തരവ്. ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചത്.
നവംബർ 10 നാണ് ധനവകുപ്പ് പണം അനുവദിച്ചത്. ഇക്കാര്യം ഉത്തരവിൽ എടുത്ത് പറയുന്നില്ല. ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിന്റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നത്.
സെപ്തംബർ 22നാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പണം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നൽകുന്നത്.
80 ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരുന്ന മോഡിഫൈ ചെയ്ത ബസിലാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സഞ്ചരിക്കുക എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.
ധനവകുപ്പ് പണം അനുവദിച്ചത് നവംബർ 10 ന്