തമിഴ്‌നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന മൂന്നു വയസുകാരനെയാണ് പുലി കടിച്ചുകൊന്നത്

Update: 2024-01-06 14:41 GMT
Editor : rishad | By : Web Desk
leopard attack
AddThis Website Tools
Advertising

തമിഴ്‌നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. പന്തല്ലൂര്‍ തൊണ്ടിയാളത്തിൽ അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന മൂന്നു വയസുകാരനെയാണ് പുലി കടിച്ചുകൊന്നത്. ഇന്ന് വൈകുന്നേരമായിരുന്നു ആക്രമണം.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു

സമീപകാലത്ത് വയനാട് വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. പശുവിന് പുല്ലുവെട്ടാന്‍ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News