ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

പുലർച്ച മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

Update: 2024-10-13 02:31 GMT
Advertising

കോഴിക്കോട്: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. എഴുത്തിനിരുത്ത് നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റു ഇടങ്ങളിലുമെല്ലാം പുലർച്ച മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂർ തുഞ്ചൻപറമ്പിൽ നാല് മണിക്ക് തന്നെ എഴുത്തിനിരുത്ത് ആരംഭിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ നേതൃത്വം നൽകി. 

കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഗുരുവായൂർ, നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര മണ്ഡപം, തൃശൂർ തിരുവുള്ളക്കാവ് എന്നിവിടങ്ങളിലെല്ലാം നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ കുടുംബസമേതം എത്തിയിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ സരസ്വതി ക്ഷേത്രമായ എറണാകുളം വടക്കൻ പറവൂർ ദക്ഷിണ മുകാംബിക ക്ഷേത്രത്തിലും ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുമായി എത്തുന്നവരുടെ വലിയ തിരക്കാണ്. ദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്താണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഇതര ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് പേരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രി പൂജവെപ്പ് ചടങ്ങുകൾ ഭക്തിനിർഭരമായിരുന്നു. കൂത്തമ്പലത്തിൽ അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജവെച്ചു.

ഗുരുവായൂരപ്പന്‍, സരസ്വതി ദേവി, ഗണപതി ചിത്രങ്ങള്‍ക്കു മുന്നില്‍ കീഴ്ശാന്തിക്കാര്‍ ദീപം തെളിയിച്ചു. ദീപാരാധനയ്ക്ക് ശേഷമായിരുന്നു പുസ്തകങ്ങളും കൃഷ്ണനാട്ടം കളരിയിലെ താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും സ്വീകരിച്ച് പൂജവെയ്പ് ചടങ്ങുകള്‍ ആരംഭിച്ചത്.

ഞായറാഴ്ച സരസ്വതി പൂജയും ശീവേലിയും പൂര്‍ത്തിയാകുന്നതോടെ വടക്കേ പത്തായപ്പുരയിലെ വിദ്യാരംഭം ഹാളിലേക്ക് ദേവീദേവന്‍മാരുടെ ചിത്രം എഴുന്നള്ളിക്കും. കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ആചാര്യന്‍മാരായി രാവിലെ ഏഴു മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News