ചിന്തയുടെ വാദം തെറ്റ്; 8.50 ലക്ഷം രൂപ ശമ്പളക്കുടിശ്ശിക അനുവദിച്ച് സർക്കാർ
ശമ്പള കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടത് ചിന്ത ജെറോം ആണെന്നും ഉത്തരവിൽ പറയുന്നുണ്ട്
Update: 2023-01-24 11:04 GMT
തിരുവനന്തപുരം: യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് ഉത്തരവിറങ്ങി. 17 മാസത്തെ ശമ്പള കുടിശ്ശികയായ 8.50 ലക്ഷം രൂപയാണ് ചിന്തക്ക് ലഭിക്കുക. ശമ്പള കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടത് ചിന്ത ജെറോം ആണെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം സെപ്തംബറിൽ കുടിശ്ശിക ഉണ്ടായിരുന്ന കാലത്തെ ശമ്പളം 50000 രൂപയാക്കി നിജപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങിയിരുന്നു. ആ ഉത്തരവ് റദ്ധ് ചെയ്തുകൊണ്ടാണ് ശമ്പള കുടിശ്ശിക അനുവദിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് ഇറങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിൽ പാർട്ടി അംഗങ്ങള്‍ക്ക് പണം അനുവദിക്കുന്നു എന്ന തരത്തിൽ വിവാദം ഉയർന്ന സമയത്ത് കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് താൻ കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ചിന്താ ജെറോമിന്‍റെ വിശദീകരണം.