ഇംഗ്ലണ്ടിൽ ചർച്ച് വിൽക്കുന്നുവെന്ന പ്രസ്താവന: എംവി ഗോവിന്ദനെതിരെ ക്രൈസ്തവ സഭകളുടെ പ്രതിഷേധം

നേരിട്ട് കണ്ട കാര്യമാണ് താൻ പറഞ്ഞതെന്ന് എം വി ഗോവിന്ദൻ

Update: 2023-07-10 01:21 GMT

എം.വി ഗോവിന്ദന്‍

Advertising

കൊച്ചി: ഇംഗ്ലണ്ടിൽ പള്ളികൾ വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയിൽ ക്രൈസ്തവ നേതാക്കൾക്ക് കടുത്ത പ്രതിഷേധം. പ്രസംഗത്തിനെതിരെ അതിരൂക്ഷ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയത് ഇരിങ്ങാലക്കുട രൂപതയാണ്. വൈദിക ജീവിതത്തെ അപമാനിച്ച എം വി ഗോവിന്ദന് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. ഇതിന് പിറകേ ലത്തീൻ സഭയും രംഗത്തെത്തി. കൊച്ചിയിൽ ചേർന്ന ലത്തീൻ സഭാ സമ്മേളനത്തിന് ശേഷം രൂക്ഷ പ്രതികരണമാണ് സഭാ നേതാക്കൾ നടത്തിയത്. ഗോവിന്ദന്റെ പ്രസ്താവന അപക്വവും ദുരുദ്ദേശപരവുമാണെന്ന് സഭ കുറ്റപ്പെടുത്തി.

എന്നാൽ നേരിട്ട് കണ്ട കാര്യമാണ് താൻ പറഞ്ഞതെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇംഗ്ലണ്ടിൽ ക്രൈസ്തവ യുവതീയുവാക്കൾ പള്ളിയിൽ പോകുന്നില്ലെന്നും പള്ളികളെല്ലാം വിറ്റൊഴിവാക്കുകയാണെന്നും തളിപ്പറമ്പിലാണ് എംവി ഗോവിന്ദൻ പ്രസംഗിച്ചത്.


Full View

Christian churches against MV Govindan's statement that people are selling churches in England

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News