സിനിമാ മേഖല ലോക്ക്ഡൗണിലേക്ക് ; ഈ മാസം 30 ഓടെ തീയറ്ററുകൾ അടക്കും

Update: 2021-04-23 04:17 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയിൽ. ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകൾ തുറക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. പിൻവലിച്ച സിനിമകൾ തീയറ്ററുകൾ തുറന്നാലും പ്രദർശിപ്പിക്കില്ല. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിർമാതാക്കളുടെ സംഘടന നിർദേശം നൽകി . ചിത്രീകരണം നടക്കുന്ന സിനിമകൾ വേഗത്തിൽ പൂർത്തിയാക്കണം.

കഴിഞ്ഞ ഒരു വർഷമായി നിശ്ചലമായി കിടക്കുകയായിരുന്നു കേരളത്തിലെ സിനിമ മേഖല. ഇതിനിടയിൽ വീണ്ടും ഉണർന്നുവെങ്കിലും കോവിഡിന്റെ രണ്ടാം വരവ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ സിനിമകൾ റിലീസ് ചെയ്യാതിരിക്കുകയും പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകൾ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റർ ഉടമകൾ എത്തിയത്. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചതുർമുഖം എന്ന ചിത്രം തീയറ്ററുകളിൽ നിന്നും പിൻവലിക്കുകയാണെന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.  


Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News