10ന് ശമ്പളമെന്ന ഉറപ്പ് മാനേജ്‌മെന്റ് പാലിക്കണം: സി.ഐ.ടി.യു

യൂണിയനുകളുമായി നടന്ന ചർച്ചയിൽ 10ാം തിയതിക്കകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്

Update: 2022-05-09 12:21 GMT
Advertising

തിരുവനന്തപുരം: 10ന് ശമ്പളം നൽകാമെന്ന ഉറപ്പ് മാനേജ്‌മെന്റ് പാലിക്കണമെന്ന് സി.ഐ.ടി.യു. പണിമുടക്കിയതിന്റെ പേരിൽ വൈരാഗ്യബുദ്ധിയോടെ പെരുമാറരുതെന്നും സി.ഐ.ടി.യു പറഞ്ഞു. 10ന് ശമ്പളം നൽകാമെന്ന ധാരണയിലായിരുന്നു പണിമുടക്കിൽ നിന്ന് സി.ഐ.ടി.യു വിട്ടുനിന്നത്.

എന്നാല്‍ പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപയാണ് നഷ്ടമുണ്ടായതെന്നാണ് മാനേജ്മെന്റ് പറയുന്നത്. 10 നകം ശമ്പളം നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇത്രയും വലിയ നഷ്ടമുണ്ടായതിനെ തുടർന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു. സർക്കാർ 30 കോടി രൂപ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.

അഞ്ചാം തീയതിയാണ് യൂണിനയനുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ചർച്ച നടത്തിയത്. ഈ മാസം പത്തിന് ശമ്പളം നൽകുമെന്ന് കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News