ഓയിൽ കമ്പനി ഉദ്യോഗസ്ഥന് നേരെയും സിഐടിയു നേതാവിന്റെ ഭീഷണി

വൈപ്പിനിൽ സ്ത്രീ സംരംഭകയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അനിൽകുമാർ. ആ കേസിൽ അനിൽകുമാറിനെ അറസ്റ്റ് ചെയ്തിട്ടില്ല.

Update: 2022-11-02 15:19 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: സിഐടിയു നേതാവ് അനിൽകുമാർ ഓയിൽ കമ്പനി ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഓയിൽ കമ്പനിക്കുള്ളിലെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെയാണ് ഭീഷണിപ്പെടുത്തുന്നത്. വൈപ്പിനിൽ സ്ത്രീ സംരംഭകയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അനിൽകുമാർ. ആ കേസിൽ അനിൽകുമാറിനെ അറസ്റ്റ് ചെയ്തിട്ടില്ല. 

വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ അനിൽകുമാർ അടക്കമുള്ള സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞായിരുന്നു സിഐടിയുവിന്റെ നേതാവ് അനിൽ കുമാർ വനിതാ ഉടമയെ ഭീഷണിപ്പെടുത്തിയത്. താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് പിന്നീട് ഭീഷണിയിലേക്കും അസഭ്യ വർഷത്തിലേക്കും നയിച്ചത്.

അനിൽകുമാറടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോവേണ്ടി വരുമെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. ഈ ആഴ്ച്ചയും നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് കടക്കാനാണ് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ തീരുമാനം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News