മടിയിൽ കനമില്ലാത്തവന് ഭയപ്പെടാനൊന്നുമില്ല; ഇഡി അന്വേഷണത്തിൽ സികെ സുബൈർ

" പ്രതിഭാഗം വളരെ ശക്തമാണ് പ്രഗൽഭരായ അഭിഭാഷക സംഘം തന്നെ അവർക്ക് വേണ്ടി രംഗത്തുണ്ട് "

Update: 2021-04-24 16:52 GMT
Editor : abs | By : Web Desk
Advertising

കത്വ ഫണ്ട് വിവാദത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് സി.കെ സുബൈർ. ഇഡി വിളിപ്പിച്ചത് കത്വ ഫണ്ടുമായി ബന്ധപ്പെട്ട് തന്നെയാണ് എന്നും മടിയിൽ കനമില്ലാത്തവന് ഭയപ്പെടാൻ ഒന്നുമില്ലെന്നും സുബൈർ പറഞ്ഞു. ഫേസ്ബുക്കിലാണ് സുബൈറിന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം

ഇ ഡി വിളിപ്പിച്ചത്

കത്വ ഫണ്ടുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു ...

അവിടെ എത്തിയപ്പോഴാണ് അതറിഞ്ഞത് ..

അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ ....

മടിയിൽ കനമില്ലാത്തവന് ഭയപ്പെടാനൊന്നുമില്ല ..

കത്വ ഫണ്ട് വിവാദം കേരളത്തിൽ വാർത്തയായി ആഘോഷിക്കുമ്പോൾ

അതിന്റെ പേരിൽ വേട്ടയാടപ്പെടുമ്പോൾ ..

ഒട്ടും ഭയാശങ്കയില്ലാതെ മനസാക്ഷിയെ മുൻ നിർത്തി തലയുയർത്തി തന്നെയാണ് നിൽക്കുന്നത് ...

ഇന്ത്യാ രാജ്യം ഒന്നിച്ചു നിന്ന് പ്രതിക്ഷേധിച്ച ദാരുണ സംഭവം,

ബി ജെ പി വിരുദ്ധ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് പ്രതിഷേധ മുയർത്തിയ അപൂർവ കേസ്...

'കത്വ' നമ്മുടെ നാടിന്റെ സമീപകാല ചരിത്രത്തിൽ പല നിലക്കും അടയാളപ്പെടുത്തപ്പെട്ടുകിടക്കും. നീതിക്കുവേണ്ടിഅന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും സാമൂഹ്യ പ്രവർത്തകരും എല്ലാവരും ആവുന്ന പങ്ക് വഹിച്ചു...

അവരൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വേട്ടയാടപെട്ടു.

ഒരു നാടൊന്നടങ്കം ഏറ്റെടുത്ത, പിന്തുടർന്ന ഒരു സമരത്തിൽ കണ്ണിയാകാൻ കഴിഞ്ഞതിൽ, ആ പോരാട്ടത്തിന്റെ നാൾവഴികളിൽ കൃത്യമായി ഇടപെടാൻ കഴിഞ്ഞതിൽ ഞങ്ങളിപ്പോഴും കൃതാർത്ഥരാണ് ...

കത്വ കേസ് നമ്മെ സംബന്ധിച്ചിടത്തോളം ഇനിയും പൂർത്തിയായിട്ടില്ല.....

ചണ്ഡിഗഡ് ഹൈക്കോടതിയിൽ പോരാട്ടം തുടരുകയാണ്. അവിടെ മൻവീന്ദർ സിംഗ് ബസ്രയെ ( പത്താൻ കൊട്ട് കോടതിയിൽ ഈ കേസിൽ ഹാജരായ ഗവണ്മെന്റ് പ്രോസിക്യൂട്ടർ എസ് എസ് ബസ്രയുടെ മകൻ ) യൂത്ത് ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്.. മനുഷ്യാവകാശ പ്രവർത്തകനായ രാജ് വീന്ദർ സിംഗ് ബയൻസ് സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്മുണ്ട് ..

അവിടെയും മുബീൻ ഫറൂഖി തന്നെയാണ് കേസ് കോർഡിനേറ്റ് ചെയ്യുന്നത് ...

ജമ്മു സർക്കാരിന് വേണ്ടി ആർ എസ് ശീമ ( RS Cheema ) യാണ് നിയോഗിക്കപ്പെട്ടത് ...

പൊന്നുമോളുടെ കുടുംബവും നമ്മുടെ കൂടെയുണ്ട്.

ഇനിയും ആവശ്യമായ അഭിഭാഷകരുടെ സേവനം പാർട്ടി ലഭ്യമാക്കും....

പ്രതിഭാഗം വളരെ ശക്തമാണ്

പ്രഗൽഭരായ അഭിഭാഷക സംഘം തന്നെ അവർക്ക് വേണ്ടി രംഗത്തുണ്ട് ..

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുമുണ്ട് അവർക്ക് ..

ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ രക്ഷപ്പെട്ടുകൂടാ ..

ശിക്ഷ ലഭിക്കാതെ പോയ കുറ്റവാളിക്ക് ശിക്ഷ ലഭിക്കണം ..

ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ സമാഹരിച്ച ഒരു നാണയ തുട്ടും പാഴായി പോയിട്ടില്ല ...

കള്ളക്കേസുകൾ നിരവധി വന്നിട്ടുണ്ടാകാം ..

അന്വേഷണങ്ങൾ നടക്കട്ടെ ..

ഒട്ടും ഭയമില്ല ..

തടവറയിലടക്കപ്പെട്ടാലും ഇറങ്ങി പുറപ്പെട്ട ദൗത്യം പൂർത്തീകരിക്കുന്നത്ത്‌ വരെ നാം നിലയുറപ്പിക്കും....

അതിന് പ്രാപ്തമായ കരങ്ങളിലാണ് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വം ഇപ്പോഴുമുള്ളത്

നിങ്ങളുടെ പ്രാർത്ഥനയും

പിന്തുണയും ഈ പോരാട്ടത്തിന്റെ കൂടെയുണ്ടാകണം...

ഇ ഡി വിളിപ്പിച്ചത്

കത്വ ഫണ്ടുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു ...

അവിടെ എത്തിയപ്പോഴാണ് അതറിഞ്ഞത് ..

അന്വേഷണം അതിന്റെ...

Posted by C K Subair on Saturday, April 24, 2021


Tags:    

Editor - abs

contributor

By - Web Desk

contributor

Similar News