ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു

വനം,റവന്യൂ,ധനം തദ്ദേശമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

Update: 2022-12-20 10:55 GMT
Advertising

തിരുവനന്തപുരം; ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു. വനം, റവന്യൂ, ധനം, തദ്ദേശമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയും, അഡ്വക്കറ്റ് ജനറലും യോഗത്തിൽ പങ്കെടുക്കാൻ എത്തി.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വളരെ നിർണായകമായ യോഗമാണ് ഇന്നത്തേത്. ഉപഗ്രഹസർവേയുമായി ബന്ധപ്പെട്ട ആശങ്കകളാവും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഉപഗ്രഹസർവേ തയ്യാറാക്കിയപ്പോൾ ബഫർ സോണുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ വീടുകൾ,കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ല എന്ന ആരോപണമുയർന്നിരുന്നു. പ്രതിപക്ഷവും കെസിബിസിയും പ്രശ്‌നം ഏറ്റെടുത്തതോടെയാണ് സർവേ റിപ്പോർട്ട് അന്തിമമല്ല എന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിച്ചേർന്നത്. നേരിട്ടുള്ള ഫീൾഡ് സർവേ വേണം എന്നതാണ് മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം. ഇതിന് സർക്കാർ അനുകൂല നിലപാടും സ്വീകരിച്ചിട്ടുണ്ട്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News