'ഏതെങ്കിലും ഒരു കൂട്ടം എതിർത്തെന്ന് കരുതി പിൻമാറില്ല'; കെ റെയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കെ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ സമീപനം അനുകൂലമായിരുന്നുവെന്നും മുഖ്യമന്ത്രി

Update: 2022-03-31 12:42 GMT
Advertising

ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്ന് കരുതി സർക്കാർ നാടിന്റെ പക്ഷത്ത് നിന്ന് മാറിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കിൽ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം ആഗ്രഹിക്കുന്നു. ഏത് സർക്കാരായാലും ഈ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ സമീപനം അനുകൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിൽവർ ലൈനിനായി അതിരടയാള ക്കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പത്തനംതിട്ട സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വായ്പ നിഷേധിച്ചത്. വായ്പ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും ചാനൽ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News