മൈക്ക് കേസിൽ ഇടപെട്ട് മുഖ്യമന്ത്രി; നടപടി വേണ്ടെന്ന് നിർദേശം

സുരക്ഷാപരിശോധന മതിയെന്ന് പൊലീസിന് നിർദേശം

Update: 2023-07-26 06:08 GMT
Advertising

തിരുവനന്തപുരം: മൈക്ക് കേസിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാപരിശോധനയല്ലാതെ ഒരു നടപടിയും ഉണ്ടാകരുതെന്ന് നിർദേശം നൽകി. പൊലീസിനാണ് മുഖ്യമന്ത്രിയുടെ നിർദേശം.  

മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നാണ് എഫ്.ഐ.ആർ. പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരിശോധന നടത്തും.

അതേസമയം, മൈക്ക് തകരാറായ സംഭവത്തിൽ കോണ്‍ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു. വി.ടി.ബൽറാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതും. പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ പന്തികേടുണ്ടെന്നും എ.കെ.ബാലൻ ആരോപിച്ചു.  

കേസ് എടുത്തതിൽ രാഷ്ട്രീയമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. മൈക്ക് മനഃപൂർവം തകരാറിലാക്കിയതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News