ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു
ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു
കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു രവീന്ദ്രനെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമർശം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
കഴിഞ്ഞമാസം 27ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാൽ സമയം നീട്ടി നൽകണമെന്നുമായിരുന്നു രവീന്ദ്രന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ നോട്ടീസും ഇ.ഡി നൽകിയത്.
CM Ravindran, Additional Private Secretary to the Chief Minister, is again questioned by the Enforcement Directorate in the Life Mission black money case.