കെട്ടിടം പട്ടയമില്ലാത്ത ഭൂമിയിൽ; ശാന്തൻപാറയിലെ സി.പി.എം ഓഫീസ് നിർമാണത്തിനുള്ള എൻ.ഒ.സി അപേക്ഷ കലക്ടർ നിരസിച്ചു

ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയതോടെയാണ് എൻ.ഒ.സി നിരസിച്ചത്

Update: 2024-01-25 10:16 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിനുള്ള  എൻ.ഒ.സി അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയതോടെയാണ് എൻ.ഒ.സി നിരസിച്ചത്. കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തി. 

സി.പി.എം ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. നിർമാണ നിയന്ത്രണം നിലനിൽക്കുന്ന ജില്ലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചിരുന്നത്. ഗാർഹിക ആവശ്യത്തിന് മാത്രം കെട്ടിടം നിർമിക്കാൻ അനുമതിയുള്ള സ്ഥലത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിച്ചു, എൻ.ഒ.സി ആവശ്യമുള്ളയിടത്ത് അത് വാങ്ങാതെയാണ് കെട്ടിടം നിർമിച്ചതെന്നും റവന്യൂ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ഇത് അവഗണിച്ച് നിർമാണം തുടങ്ങിയതിന് പിന്നാലെ ഹൈക്കോടതി ഇടപെടലുണ്ടാകുകയും നിർമാണപ്രവർത്തനങ്ങൾ തടയുകയും ചെയ്തിരുന്നു. സി.പി.എം കേസിൽ കക്ഷിചേരുകയും എൻ.ഒ.സിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.  തുടർന്നാണ് എൻ.ഒ.സിക്കായുള്ള അപേക്ഷ കലക്ടർ നിരസിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News