സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു; പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

ഒക്ടോബർ നാലിനു കോളജുകൾ തുറക്കുമ്പോൾ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട.

Update: 2021-09-10 01:33 GMT
Advertising

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളജുകൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം. ഒക്ടോബർ നാലിനു കോളജുകൾ തുറക്കുമ്പോൾ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട. 

ഒരു ദിവസം പകുതി കുട്ടികൾ വീതമോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് നടത്താമെന്നാണ് സർക്കാർ നിലപാട്. ഇതിൽ പ്രിൻസിപ്പൽമാരുടെ അഭിപ്രായം തേടും. ഇതോടൊപ്പം കോളജുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ നടത്താനുള്ള സൗകര്യവും യോഗത്തിൽ ചർച്ചയാകും. 

കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നതിന്​ കുറച്ചുകൂടി സമയം വേണമെന്നതിനാൽ മറ്റ്​ സർവകലാശാലകൾക്ക്​ വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഗവേഷകർക്ക്​ ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News