ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെന്ന് ആക്ഷേപം; അധ്യാപകനെതിരെ പൊലീസിലും വിജിലന്‍സിലും പരാതി

വ്യാജ ഒപ്പില്‍ പങ്കില്ലെന്ന് ആരോപണ വിധേയനായ അധ്യാപകന്‍

Update: 2025-03-25 04:56 GMT
Editor : Lissy P | By : Web Desk
school meal kerala,school meal  funds,latest malayalam news,ഉച്ചഭക്ഷണം,ഉച്ചഭക്ഷണപദ്ധതി,തുവൂര്‍

representative image

AddThis Website Tools
Advertising

മലപ്പുറം: തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെന്ന് പരാതി. സ്കൂളിലെ അധ്യാപകന്‍ വാര്‍ഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ടെന്നാണ് ആക്ഷേപം. മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി നല്‍കാതെ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെടുത്തു എന്നതാണ് ആരോപണം. 2022 - 2024 കാലയളവില്‍ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് ആക്ഷേപം. പിടിഎ പ്രസിഡന്‍റ് കെ.കെ.എം ഇഖ്ബാല്‍, മുന്‍ പിടിഎ പ്രസിഡന്‍റ് അനീര്‍ ഇല്ലിക്കല്‍, വാര്‍ഡ് മെമ്പര്‍ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.

എന്നാല്‍ വ്യാജ ഒപ്പില്‍ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും  2023 വരെ താന്‍ സഹായിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആരോപണവിധേയനായ അധ്യാപന്‍  പറയുന്നത്. ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെയും വ്യാജ ഒപ്പുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. തുവ്വൂര്‍ ഗവ. എല്‍പി സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

അതേസമയം, പൊലീസിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News