തുറമുഖ വകുപ്പിന്റെ ഗസ്റ്റ് ഹൗസ് അഹമ്മദ് ദേവർകോവിൽ അനധികൃതമായി ഉപയോഗിക്കുന്നതായി പരാതി

കോഴിക്കോട് ബീച്ചിലെ പോർട്ട് ബംഗ്ലാവിലെ മുറികള്‍ മന്ത്രിയും , ജീവനക്കാരും , പാർട്ടി പ്രവർത്തകരും അനധികൃതമായി ഉപയോഗിക്കുന്നതായാണ് പരാതി.

Update: 2023-08-24 01:21 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: തുറമുഖ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസ് വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അനധികൃതമായി ഉപയോഗിക്കുന്നതായി വിവരാവകാശ രേഖ .കോഴിക്കോട് ബീച്ചിലെ പോർട്ട് ബംഗ്ലാവിലെ മുറികള്‍ മന്ത്രിയും , ജീവനക്കാരും , പാർട്ടി പ്രവർത്തകരും അനധികൃതമായി ഉപയോഗിക്കുന്നതായാണ് പരാതി. കഴിഞ്ഞ രണ്ട് വർഷമായി വാടക നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ.

കോഴിക്കോട് ബീച്ചിലെ പോർട്ട് ബംഗ്ലാവിലെ മുറികള്‍ മന്ത്രിയും, ജീവനക്കാരും ഉപയോഗിക്കുന്നതായാണ് വിവരാവകാശ രേഖ. 2021 മുതല്‍ മന്ത്രി ഈ മുറികള്‍ ഉപയോഗിക്കുന്നതായും വിവരാവകാശ രേഖയിലുണ്ട് . മന്ത്രിയെ കൂടാതെ ജീവനക്കാരും, പാർട്ടി നേതാക്കളും പോര്‍ട് ബംഗ്ലാവിലെ മുറികള്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട് . ഈ മുറികളുടെ വാടക ഇനത്തില്‍ കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിലേക്ക് ഒന്നും ലഭിച്ചിട്ടില്ല എന്നും തെളിയിക്കുന്നതാണ് പൊതുപ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷ ക്ക് മറുപടി ലഭിച്ചത്.

പോ‍‌ര്‍ട് ബംഗ്ലാവ് മന്ത്രി അനധികൃതമായി ഉപയോഗിക്കുന്നുവെന്ന രേഖ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്. ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി പോ‍ര്‍ട് ബംഗ്ലാവിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News