പാലിയേക്കര ടോൾ പിരിവ് കമ്പനിക്കെതിരെ കെ.എസ്.ആർ.ടി.സിയുടെ പരാതി

കൃത്രിമ രേഖകൾ സമർപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.

Update: 2023-06-12 03:01 GMT
Advertising

തിരുവനന്തപുരം: പാലിയേക്കര ടോൾ പ്ലാസ നടത്തിപ്പ് കമ്പനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിന് ശിപാർശ നൽകി. കൃത്രിമ രേഖകൾ സമർപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ തട്ടാൻ ശ്രമിച്ചെന്നാണ് പരാതി. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് പാലിയേക്കരയിൽ ടോൾ പിരിക്കാനുള്ള ചുമതലയുള്ളത്.

2012 മുതൽ പാലിയേക്കര പ്ലാസയിൽ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ടോൾ പിരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി വിധി കമ്പനിക്ക് അനുകൂലമായി. ഫാസ്റ്റ് ടാഗ് ഇല്ലാതിരുന്ന 2014 മുതൽ 2021 വരെ കെ.എസ്.ആർ.ടി.സി ടോൾ ഇനത്തിൽ 99.9 കോടി രൂപ നൽകാനുണ്ടെന്ന കണക്കാണ് കമ്പനി സമർപ്പിച്ചത്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ കണക്ക് 30.51 കോടിയാണ്. തർക്കം രൂക്ഷമായതോടെ സർക്കാർ ഇടപെട്ട് 3.06 കോടി രൂപ കമ്പനിക്ക് അടച്ചു. കമ്പനി സമർപ്പിച്ച രേഖകളുടെ സൂക്ഷ്മ പരിശോധനയിലാണ് കൃത്രിമം നടന്നതായി കെ.എസ്.ആർ.ടി.സി കണ്ടെത്തിയത്.

മുന്നേ കണ്ടം ചെയ്ത വാഹനങ്ങളും, ആറക്ക നമ്പറുള്ള വാഹനങ്ങളും പ്ലാസയിലൂടെ സർവീസ് നടത്തിയെന്ന കൃത്രിമ രേഖ കമ്പനി സമർപ്പിച്ചതായാണ് കെ.എസ്.ആർ.ടി.സിയുടെ കണ്ടെത്തൽ. പുതുക്കാട്‌നിന്നുള്ള ബസുകൾക്ക് 525 രൂപയാണ് ടോൾ നിരക്കെന്നിരിക്കെ ഇവക്ക് കമ്പനി ബസൊന്നിന് 28,000 രൂപ നൽകാനുണ്ടെന്ന കണക്കാണ് സമർപ്പിച്ചതെന്നും കെ.എസ്.ആർ.ടി.സി പറയുന്നു. ഇതോടെയാണ് കമ്പനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ ചെയ്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News