വയനാട്ടിൽ സ്വകാര്യ പണമിടപാട് സ്ഥാപനം കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് പരാതി; നടപടിയെടുക്കാതെ പൊലീസ്

ആരോപണം സുൽത്താൻ ബത്തേരിയിലെ ധനകോടി ചിറ്റ്സിനെതിരെ

Update: 2023-05-04 01:20 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്:  വയനാട്ടിൽ സ്വകാര്യ ധനമിടപാട് സ്ഥാപനമായ ധനകോടി ചിറ്റ്സ് കോടികളുടെ വെട്ടിപ്പ് നടത്തിയതായി പരാതി. വയനാട് സ്വദേശികളായ സജി സെബാസ്റ്റ്യൻ, യോഹന്നാൻ, ജോർജ് എന്നിവർക്കെതിരെയാണ് കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരും രംഗത്തു വന്നത്. നിക്ഷേപകരെ വഞ്ചിച്ച ചിട്ടി ഉടമകൾക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ഇരകൾ ആരോപിച്ചു.

സുൽത്താൻബത്തേരിയിലെ ധനകോടി ചിറ്റ്സിന്റെ നിക്ഷേപ പദ്ധതിയിൽ ചേർന്നവർക്കാണ് പണം നഷ്ടമായത്. കുറി എന്ന പേരിൽ നടത്തുന്ന പദ്ധതിയിൽ നിക്ഷേപിച്ച സാധാരണക്കാരും ചതിക്കപ്പെടുകയായിരുന്നു.

പണം കിട്ടാനുള്ളവർക്ക് ലഭിച്ച ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മടങ്ങി. പരാതികൾ ഉയർന്നതോടെ സ്ഥാപനം പൊലീസ് പൂട്ടി. ചിട്ടി നടത്തിപ്പുകാരായ സജി സെബാസ്റ്റ്യൻ, യോഹന്നാൻ, ജോർജ് എന്നിവർക്കെതിരെ നേരത്തെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അതിനപ്പുറത്തേക്കുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നില്ല എന്നാണ് ആക്ഷേപം.

പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത പക്ഷം ശനിയാഴ്ച സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനാണ് ഇരകളുടെയും ജീവനക്കാരുടെയും തീരുമാനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News