കോട്ടയത്ത് പട്ടികജാതി യുവതിയെ പൂജാരി പീഡിപ്പിച്ചതായി പരാതി

ഇയാളുടെ കൈവശം തൻ്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയിൽ പറയുന്നു

Update: 2021-06-25 07:41 GMT
Editor : ijas
Advertising

വിവാഹ വാഗ്ദാനം നൽകി 21 കാരിയായ പട്ടികജാതി യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയ്ക്കെതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ മുണ്ടക്കയം പൊലീസ് കേസ് എടുത്തു.

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ 3 വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വെച്ചായിരുന്നു പീഡനം. വിവാഹത്തിനു തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിൻ്റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിൻ്റെ പേരിൽ വ്യാഴാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് ഇയാൾ എത്തിയില്ല. ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തൻ്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയിൽ പറയുന്നു.

മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. പൊലീസ് പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.

Tags:    

Editor - ijas

contributor

Similar News