സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയതായി പരാതി

അഭിനയമോഹവുമായി എത്തിയ ഓരോരുത്തരിൽ നിന്നും 200 രൂപ വീതം വാങ്ങി സംഘം മുങ്ങി

Update: 2024-05-27 17:34 GMT
Advertising

തിരുവനന്തപുരം:സിനിമയിൽ അവസരം നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്നലെ നടന്ന ഓഡീഷനിലാണ് തട്ടിപ്പ് നടന്നതായി ആരോപിക്കപ്പെടുന്നത് അഭിനയമോഹവുമായി എത്തിയ ഓരോരുത്തരിൽ നിന്നും 200 രൂപ വീതം ഇവർ വാങ്ങി.ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ സ്ഥലത്തുനിന്ന് ഇവർ രക്ഷപ്പെട്ടുഎന്നും ഒഡീഷനിൽ പങ്കെടുത്തവർ മീഡിയ വണ്ണിനോട് പറഞ്ഞു.

സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാകും എന്ന ഒറ്റ പ്രതീക്ഷയിലാണ് സെബിൽ കാസർഗോഡ് നിന്നും വണ്ടി കയറിയത്. മുൻപൊരിക്കൽ സീരിയലിൽ അഭിനയിക്കാൻ അവസരം തേടി വിളിച്ച നമ്പറിൽ നിന്നും വന്ന കോൾ ആയിരുന്നു സെബിലിനെയും സുഹൃത്തുക്കളെയും തിരുവനന്തപുരത്ത് എത്തിച്ചത്. വിക്രമിന്റെയും ദുൽഖറിന്റെയും സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നതായിരുന്നു വാഗ്ദാനം.ഫോട്ടോ കണ്ട ഡയറക്ടർ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും വന്നൊരു ഓഡിഷനിൽ പങ്കെടുക്കുക മാത്രമാണ് വേണ്ടതെന്നും പറഞ്ഞു.എന്നാൽ തിരുവനന്തപുരത്ത് എത്തിയതോടെ കഥ മാറി. വിക്രമും, ദുൽഖറും പോയിട്ട് സിനിമയ്ക്ക് പേരുപോലുമില്ല.സംവിധായകനോ നിർമ്മാതാവോ ഇല്ല. പോരാത്തതിന് ഓഡിഷനിൽ പങ്കെടുക്കാൻ 200 രൂപ ഫീസ് വേറെയും.

ഡയറക്ടർക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട് വന്ന് ഓഡിഷനിൽ പങ്കെടുത്താൽ മാത്രം മതി, 26 വയസ്സുള്ള ആളുകളെ ആണ് വേണ്ടതെന്ന് പറഞ്ഞു. എന്നാൽ പലരും ഓഡിഷനിൽ പങ്കെടുത്തു.200 രൂപയും ഫീസായി വാങ്ങി. ചോദിച്ചപ്പോൾ സിനിമയുടെ പേര് സംവിധായകൻ ഒന്നിനെക്കുറിച്ചും ഉത്തരമില്ലായിരുന്നുവെന്ന് സെബിൽ അലി ഖാൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് ഓഡിഷനിൽ പങ്കെടുക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ നടന്നത് മറ്റൊന്നാണ് ഇവർ പറയുന്നു.200 രൂപ എന്ന നഷ്ടത്തിനപ്പുറം.സിനിമ മോഹികളെ വലവീശിപ്പിടിക്കുന്ന ഇത്തരം റാക്കറ്റുകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News