കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് യുവതിയെ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം സ്വദേശി മഹേന്ദ്രനെതിരെയാണ് പരാതി
Update: 2024-07-19 04:06 GMT
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് യുവതിയെ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി മഹേന്ദ്രനെതിരെയാണ് പരാതി. ഇയാൾക്കെതിരെ വെള്ളയിൽ പൊലീസ് കേസ് എടുത്തു.
ഇന്നലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു മാസമായി ഫിസിയോ തെറാപ്പി ചെയ്യുകയാണ് യുവതി.സാധാരണയായി വനിതാ ഫിസിയോ തെറാപ്പിസ്റ്റുകളാണ് തെറാപ്പി ചെയ്യാറുള്ളത്. കഴിഞ്ഞ ബുധനാഴ്ച പ്രതി മഹേന്ദ്രനാണ് തെറ്റാപ്പി ചെയ്തത്. ഫിസിയോ തെറാപ്പിക്കിടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി നൽകിയതിന് പിന്നാലെ മഹേന്ദ്രൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.