അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചതായി പരാതി
തട്ടിപ്പ് ബോധ്യമായതോടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചതായി പരാതി. ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന കേസ് സ്ഥിതിവിവരത്തിൽ കൃത്രിമം നടത്തിയതായാണ് വിവരം. കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് ഫയലിൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചതായി കൃത്രിമമായി രേഖപ്പെടുത്തുകയായിരുന്നു.
കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത ശേഷം എഡിറ്റിങ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് പരാതി നൽകി. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പ്രശാന്ത് കുമാറും അഭിഭാഷകനുമാണ് തട്ടിപ്പ് നടത്തിയത്. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രശാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലാണ്. തട്ടിപ്പ് ബോധ്യമായതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Complaint that the accused in the case of attempted murder of his wife had forged an order in the name of the High Court to prevent his arrest