Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ നാളെ തുറന്ന് മൃതദേഹം പുറത്തെടുക്കും. ബാരിക്കേഡ് അടക്കം ഉയര്‍ത്തി പ്രദേശത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കും. കല്ലറയ്ക്ക് സമീപത്തുവെച്ച് തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനാണ് തീരുമാനം. രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.
കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ചത്.