'മൊട്ടത്തല'യിൽ ബ്രാൻഡുകൾക്ക് പരസ്യം ചെയ്യാം; വ്യത്യസ്ത ആശയവുമായി മലയാളി യൂട്യൂബർ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഫീക്ക് ഹാഷിം എന്ന ട്രാവൽ വ്ലോ​ഗർ ഇക്കാര്യം അറിയിച്ചത്

Update: 2025-01-15 15:00 GMT
Advertising

ആലപ്പുഴ: പരസ്യം ചെയ്യാൻ നിരവധി വഴികൾ ഇപ്പോൾ നിലവിലുണ്ട്. വെറുതെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാൽ തന്നെ ലോകം മൊത്തം കാണുന്ന കാലമാണിത്. അതിനിടയിലാണ് വ്യത്യസ്തമായൊരു പരസ്യമാർ​ഗവുമായി ഒരു യൂട്യൂബറെത്തുന്നത്. പരസ്യം ചെയ്യാനായി സ്വന്തം തല വാടകയ്ക്ക് നൽകാനാണ് ആലപ്പുഴക്കാരനായ യുവാവ് ഒരുങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഫീക്ക് ഹാഷിം എന്ന ട്രാവൽ വ്ലോ​ഗർ ഇക്കാര്യം അറിയിച്ചത്.

'അടുത്തിടെ ഒരു ഹെയർ ട്രാൻസ്പ്ലാൻ്റിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ നീണ്ട ആലോചനക്ക് ശേഷം എന്നോട് തന്നെ സത്യസന്ധത പുലർത്തുക എന്നതാണ് ശരിക്കും പ്രധാനം എന്ന് തിരിച്ചറിഞ്ഞു. കഷണ്ടി സ്വാഭാവികമാണ്, അതിൽ ലജ്ജിക്കാൻ ഒന്നുമില്ല. കഷണ്ടി മനോഹരമാണെന്ന് ഞാൻ വിശ്വസിക്കുന്നു.'- ഷഫീക്ക് ഫേസ്ബുക്കിൽ കുറിച്ചു.

Full View

'ഒരു സവിശേഷ ആശയം ഞാൻ അവതരിപ്പിക്കുകയാണ്. എന്റെ കഷണ്ടിത്തല പരസ്യത്തിനായി ഞാൻ വാടകയ്ക്ക് നൽകുന്നു. ഏതെങ്കിലും ബ്രാൻഡ് അവരുടെ ലോഗോയോ സന്ദേശമോ എന്റെ തലയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാ​ഗതം ചെയ്യുന്നു. എന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങളുടെ ബ്രാൻഡിന് പ്രമോഷൻ നൽകാം. 28000 സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനലെനിക്കുണ്ട്.'- ഷഫീക്ക് തുടർന്നു.

'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പോലുള്ള ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 'പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 100ലധികം പേരാണ് ഞാനുമായി ബന്ധപ്പെട്ടത്. പരസ്യം ചെയ്യാൻ എത്ര രൂപ ഈടാക്കണമെന്ന് ഞാൻ കണക്കുകൂട്ടിയിട്ടുണ്ട്. ബ്രാൻഡുകൾ ഈ ആവശ്യം അം​ഗീകരിച്ചാൽ പരസ്യം ചെയ്യാൻ എൻ്റെ തല ഞാൻ നൽകും.'- ഷഫീക്കിനെ ഉദ്ധരിച്ച് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News