സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്: നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

പിഴവ് കണ്ടെത്താനുള്ള മാർഗമല്ല മെച്ചപ്പെടുത്താനുള്ള പരിഷ്കാരമെന്നാണ് വിശദീകരണം

Update: 2022-03-16 06:39 GMT
Advertising

സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരിഷ്കരിക്കുന്നു. ജോലി മികവ് കണക്കാക്കുന്നത് ഗ്രേഡ് സംവിധാനത്തിൽ മാറി സംഖ്യ അടിസ്ഥാനത്തിലാക്കുന്നു. ഏറ്റവും കുറഞ്ഞ സ്കോര്‍ ഒന്നും ഉയർന്നത് പത്തുമാകും. അഞ്ചിൽ കുറഞ്ഞ സ്കോര്‍ ലഭിക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. സ്പെഷ്യൽ കാറ്റഗറിയില്‍ ഒഴികെയുള്ള എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഇത് ബാധകമായിരിക്കും.

ഒന്നോ രണ്ടോ സ്കോര്‍ ലഭിക്കുന്നവര്‍ മോശം കാറ്റഗറിയിലും മൂന്നും നാലും ലഭിക്കുന്നവര്‍ ശരാശരിയും 6-8 വരെ സ്കോര്‍ ലഭിക്കുന്നവര്‍ ഗുഡ് കാറ്റഗറിയിലും 9-190 മാര്‍ക്ക് ലഭിക്കുന്നവര്‍ ഔട്ട് സ്റ്റാന്‍ഡിങ് കാറ്റഗറിയിലുമായിരിക്കും. ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് പരിഗണിക്കുക. ജീവനക്കാരുടെ വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, പങ്കെടുത്ത പരിശീലന പരിപാടികള്‍, നേടിയ പുരസ്കാരങ്ങള്‍ തുടങ്ങിയവയാണ് ആദ്യ ഭാഗത്ത് രേഖപ്പെടുത്തുക. ടീം വര്‍ക്ക്, നേതൃഗുണം, തീരുമാനങ്ങളെടുക്കാനുള്ള ശേഷി തുടങ്ങി 20 ഇനങ്ങള്‍ പരിഗണിച്ചാണ് മാര്‍ക്ക് കൊടുക്കുക.

പിഴവ് കണ്ടെത്താനുള്ള മാർഗമല്ല അവരെ മെച്ചപ്പെടുത്താനുള്ള പരിഷ്കാരമെന്നാണ് വിശദീകരണം. എല്ലാം ഓൺലൈനായിരിക്കും. ഭരണ പരിഷ്കാര ഉത്തരവ് മീഡിയവണിന് ലഭിച്ചു.



Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News