സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് സമരം ശക്തമാക്കുന്നു

മർദനമേറ്റ സുരക്ഷാ ജീവനക്കാരൻ ദിനേശനെ വീട്ടിലെത്തി സന്ധർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സർക്കാറിനെതിരെയും കോടതിക്കെതിരെയും രൂക്ഷവിമർശനമായിരുന്നു ഉന്നയിച്ചത്.

Update: 2022-10-11 01:10 GMT
Advertising

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ കോൺഗ്രസ് ശക്തമായ സമരത്തിനൊരുങ്ങുന്നു. പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ നാളെ കോടതിയെ സമീപിക്കും.

മർദനമേറ്റ സുരക്ഷാ ജീവനക്കാരൻ ദിനേശനെ വീട്ടിലെത്തി സന്ധർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സർക്കാറിനെതിരെയും കോടതിക്കെതിരെയും രൂക്ഷവിമർശനമായിരുന്നു ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സമരരംഗത്തേക്കിറങ്ങാൻ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിയത്.

നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് സുരക്ഷാ ജീവനക്കാരുടെ ആക്ഷേപം. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നാളെ ഹരജി നൽകുമെന്നും സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിമുക്ത ഭടന്മാരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News