'കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാകുന്നില്ല..' രാജീവ് സാതവിന്റെ മരണത്തിൽ ഷാഫി പറമ്പിൽ
'ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകനും എന്നും അതായിരുന്നു പ്രസിഡന്റ്'. വികാരാധീനനായി ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ഷാഫി പറമ്പിൽ. കോവിഡ് ബാധിതനായ രാജീവ് സാതവ് കോവിഡ് മുക്തനായ ശേഷം പിന്നീട് ആരോഗ്യനില വഷളായതോടെ മരണപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാൻ പറഞ്ഞയാളാണ് രാജീവ് സാതവ്. ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകനും എന്നും അതായിരുന്നു പ്രസിഡന്റ്. വികാരാധീനനായി ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
ആത്മാർത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹം. രാഷ്ട്രീയ തിരക്കുകൾക്കിടയിൽ കുഞ്ഞു മോളുടെ നല്ല പ്രായത്തിൽ അവളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ പോയതിൽ ഒരുപാട് വിഷമം ഉള്ളിൽ കൊണ്ടു നടന്നയാൾ. കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല. ഷാഫി പറമ്പിൽ എഴുതി.
ഏപ്രിൽ 20നാണ് രാജീവ് സാതവിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പുനെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ഭേദമായതിന് പിന്നാലെ രാജീവ് സാതവിന്‍റെ ആരോഗ്യനില മോശമാകുകയായിരുന്നു. മെയ് 9ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നാലെ ന്യൂമോണിയ ബാധിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു .
ഓരോ യൂത്ത് കോൺഗ്രസ്സ്...
Posted by Shafi Parambil on Saturday, May 15, 2021