നിത്യരോഗികളുടെ ബന്ധുക്കൾക്ക് സഹായധനം നൽകുന്ന ആശ്വാസകിരണം പദ്ധതി അവതാളത്തിൽ
മാസങ്ങളായി തുക ലഭിക്കുന്നില്ല. 600 രൂപയാണ് മാസം ലഭിക്കുന്നതെങ്കിലും പലർക്കും ഈ പണം വലിയ ആശ്വാസമാണ്
Update: 2023-12-17 04:26 GMT
കോഴിക്കോട്: മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്നവരെയും കിടപ്പിലായവരെയും പരിചരിക്കുന്ന ബന്ധുക്കൾക്കുള്ള ആശ്വാസ കിരണം പദ്ധതി അവതാളത്തിൽ.
മാസങ്ങളായി തുക ലഭിക്കുന്നില്ല. 600 രൂപയാണ് മാസം ലഭിക്കുന്നതെങ്കിലും പലർക്കും ഈ പണം വലിയ ആശ്വാസമാണ്. പണം ലഭിച്ചാൽ അനിയന് മരുന്ന് വാങ്ങുകയെങ്കിലും ചെയ്യാമെന്ന് കോഴിക്കോട് ചേളന്നൂർ പുതിയേടത്ത് താഴത്തെ ശ്രീജ പറയുന്നു. അത്രയേറെ കഷ്ടത്തിലാണ് ഇവരുടെ ജീവിതം..
മീഡിയവൺ പരമ്പര തുടങ്ങുന്നു ആ ശ്വാസം നിലയ്ക്കുന്നോ...
watch video story