വിവാദങ്ങള്‍ക്കിടെ ശ്രീ എമ്മിന് യോഗ സെന്‍റര്‍ തുടങ്ങാൻ തലസ്ഥാനത്ത് നൽകിയ ഭൂമിയിൽ നിർമാണം തുടങ്ങി

സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമായാണ് ഭൂമി നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു

Update: 2023-03-04 01:07 GMT
Editor : Jaisy Thomas | By : Web Desk

ശ്രീ എം

Advertising

തിരുവനന്തപുരം: ശ്രീ എമ്മിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ യോഗ സെന്‍റര്‍ ‍ ആരംഭിക്കാന്‍ പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്താണ് ഭൂമി അനുവദിച്ചത്. സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമായാണ് ഭൂമി നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

2021 ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. പിന്നാലെ ഭൂമി അനുവദിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്തിന് സ്വന്തം ഭൂമിയെന്ന ആവശ്യം നിരന്തരം ഉയര്‍ന്നിട്ടും ഗൗനിക്കാതെയാണ് എമ്മിന് ഭൂമി നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനമാരംഭിച്ചതോടെ കോണ്‍ഗ്രസ് വീണ്ടും പ്രതിഷേധമുയര്‍ത്തുകയാണ്.

കരാര്‍ വ്യവസ്ഥ പ്രകാരം 34 ലക്ഷം രൂപയാണ് വാര്‍ഷികപാട്ടം. ഓരോ മൂന്ന് വര്‍ഷം തോറും പാട്ടം പുതുക്കണം. ഇപ്പോള്‍ രണ്ടു വര്‍ഷം കൊണ്ട് യോഗ സെന്‍ററിന്‍റെ പ്രവര്‍ത്തനം തുടങ്ങാനാണ് സത്സംങ് ഫൌണ്ടേഷന്‍റെ ശ്രമം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News