13 നിത്യോപയോഗ സാധനങ്ങൾ 462 രൂപക്ക്; കൺസ്യൂമർഫെഡിന്‍റെ ഓണചന്തകൾക്ക് തുടക്കം

കഴിഞ്ഞ ആറ് വർഷത്തിനിടെ സാധാരണക്കാരന് അവശ്യം വേണ്ട 13 നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ യാതൊരു വർധനയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Update: 2022-08-30 01:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്‍റെ ഓണചന്തകൾക്ക് തുടക്കമായി. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേരളം രാജ്യത്തിന് ബദലാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ സാധാരണക്കാരന് അവശ്യം വേണ്ട 13 നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ യാതൊരു വർധനയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സപ്ലൈകോയുടെ ഓണചന്തയ്ക്ക് പിന്നാലെയാണ് സർക്കാർ സഹകരണ ഓണ വിപണിക്ക് കൂടി തുടക്കം കുറിച്ചത്. ഓണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് ഒരുക്കിയ 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ജനങ്ങൾക്ക് ആശ്വാസമേകി വിലക്കയറ്റത്തിന്‍റെ ആഘാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സബ്‌സിഡി കിറ്റിന്‍റെയും കോട്ടൂർ സഹകരണ സൊസൈറ്റി പുറത്തിറക്കിയ ത്രിവേണി ബ്രാന്‍റില്‍ കൺസ്യൂമർ ഫെഡ് വിൽപ്പനക്കെത്തിച്ച വെളിച്ചെണ്ണയുടേയും വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.1,000 രൂപ വില വരുന്ന 13 നിത്യോപയോഗ സാധനങ്ങൾ 462 രൂപയ്ക്കാണ് ഓണ ചന്തയിൽ ലഭിക്കുക. മറ്റ് സാധനങ്ങൾ 40 ശതമാനം വിലക്കുറവിൽ ലഭിക്കും. കൂടാതെ ജൈവ പച്ചക്കറിയും 396 രൂപ വില വരുന്ന മിൽമയുടെ ആറ് ഇനങ്ങളടങ്ങിയ സ്‌പെഷ്യൽ കിറ്റ് 287 രൂപക്കും ഓണച്ചന്തയിൽ ലഭ്യമാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News