ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം: സംസ്ഥാനത്തും പ്രതിഷേധം ശക്തം

വരും ദിവസങ്ങളിലും പ്രതിഷേധം തുടരാൻ തന്നെയാണ് വിദ്യാർത്ഥി - യുവജന സംഘടനകളുടെ തീരുമാനം

Update: 2021-05-25 14:35 GMT
Editor : Suhail | By : Web Desk
Advertising

ജനവിരുദ്ധ നടപടികൾ സ്വീകരിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തും പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. എം.എസ്.എഫ്, ഫ്രറ്റേർണിറ്റി പ്രവർത്തകർ കോഴിക്കോട് ബേപ്പൂരിലെ ലക്ഷദ്വീപ് സബ് ഡിവിഷൻ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററുടെ നടപടികൾക്കെതിരായ പ്രതിഷേധങ്ങളെല്ലാം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്ലക്കാര്ഡുകളുമേന്തി പ്രതിഷേധിച്ചു.

മുസ്‍ലിം ലീഗ് പ്രവർത്തകർ കോഴിക്കോട് ഒളവണ്ണയിൽ നടത്തിയ ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം അലി മണിക്ക് ഫാൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എൽ.വൈ.ജെ.ഡി പ്രവർത്തകർ അഡ്മിനിസ്റ്റേറ്ററുടെ കോലം കത്തിച്ചു. എൽ.വൈ.ജെ.ഡി ദേശീയ പ്രസിഡന്റ്‌ സലീം മടവൂർ നേതൃത്വം നൽകി.

ബേപ്പൂരിലെ ലക്ഷ ദ്വീപ് സബ് ഡിവിഷണൽ ഓഫീസിനു മുന്നിലായിരുന്നു എ.ഐ.വൈ.എഫ് പ്രതിഷേധം.എം എസ് എഫ് പ്രവർത്തകരും ബേപ്പൂർ ലക്ഷദ്വീപ് സബ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പ്രവർത്തകർ അഡ്മിനിസ്റ്റേറ്ററുടെ കോലം കത്തിച്ചു.

ഫ്രറ്റേർണിറ്റി പ്രവർത്തകരും ബേപ്പൂരിലെ സബ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ലക്ഷദീപ്പ്പിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്നും ഫ്രറ്റേർണിറ്റി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാൻ തന്നെയാണ് വിദ്യാർത്ഥി യുവജന സംഘടനകളുടെ തീരുമാനം.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News