സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം; സെക്രട്ടറിയായി സജി ചെറിയാൻ നിർദേശിച്ച പേര് വെട്ടി
അമ്പലപ്പുഴക്ക് പുറത്തു നിന്നുള്ള നേതാവിനെയാണ് നിലവിൽ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്
Update: 2024-11-30 16:37 GMT
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം. ഏരിയ സെക്രട്ടറിയായി സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി. രണ്ട് ഏരിയ സെന്റർ അംഗങ്ങൾ രാജി മുഴക്കിയതോടെ പേര് പിൻവലിക്കുകയായിരുന്നു.
തർക്കമുണ്ടായതോടെ മൂന്ന് മുതിർന്ന നേതാക്കളെ തള്ളി യുവ നേതാവ് ഏരിയ സെക്രട്ടറിയായി. അമ്പലപ്പുഴക്ക് പുറത്തു നിന്നുള്ള നേതാവിനെയാണ് നിലവിൽ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ഏരിയ സെക്രട്ടറി ആർ രാഹുൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്.
updating