'കൊച്ചി നിവാസികളോട് ക്ഷമ ചോദിക്കുന്നു'; ബ്രഹ്മപുരം പ്രശ്നത്തില്‍ വീഴ്ച സമ്മതിച്ച് കോർപറേഷന്‍
വീഴ്ച പറ്റിയില്ല എന്ന് പറഞ്ഞാൽ ന്യായീകരണമായിപ്പോകുമെന്നും കൊച്ചി നിവാസികളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ടി.കെ അഷ്‌റഫിന്‍റെ വാക്കുകള്‍.
ബ്രഹ്മപുരം വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ അഷ്‌റഫ്. വീഴ്ച പറ്റിയില്ല എന്ന് പറഞ്ഞാൽ ന്യായീകരണമായിപ്പോകുമെന്നും കൊച്ചി നിവാസികളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ടി.കെ അഷ്‌റഫിന്‍റെ വാക്കുകള്‍. സാധാരണ രണ്ട് ദിവസം കൊണ്ട് തീ കെടുന്നതാണെന്നും എന്നാല്‍ ഇത്തവണ കാലാവസ്ഥയും കൂടി പ്രതികൂലമായതോടെ കാര്യങ്ങള്‍ വിചാരിച്ചിടത്ത് നിന്നില്ലെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു. മീഡിയവണിനോട് നടത്തിയ പ്രതികരണത്തിലായിരുന്നു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍റെ തുറന്നുപറച്ചില്‍.
അതേസമയം കൊച്ചിയില്‍ പ്രത്യേക ആരോഗ്യ സർവ്വേ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആശാപ്രവർത്തകരെ മൂന്ന് ബാച്ചുകളായി തിരിച്ച് നാളെ മുതല്‍ ഇതിനായുള്ള പ്രത്യേക പരിശീലനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി മീഡിയവണിനോട് പറഞ്ഞു. കൊച്ചിയിൽ നാളെ മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാകും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
സാധ്യമായ എല്ലാ രീതിയിലും ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നുണ്ട്, വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിവിധ സൌകര്യങ്ങളോട് കൂടി അഞ്ച് മെഡിക്കല്‍ മൊബൈല്‍ യൂണിറ്റുകള്‍ നാളെ മുതല്‍ സജ്ജമാക്കും. ആശുപത്രികളിൽ എത്താൻ സാധിക്കാത്തവരെ മൊബൈൽ യൂണിറ്റുകള്‍ വീടുകളിൽ എത്തി പരിശോധിക്കും. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവർ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിയണം. വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷൻ പിന്തുടര്‍ന്നുവന്നത് എല്ലാ മാലിന്യങ്ങളും ഒരിടത്ത് നിക്ഷേപിക്കുകയെന്ന അശാസ്ത്രീയ രീതിയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആ രീതി മാറ്റാന്‍ തീരുമാനിച്ചത് ഈ സർക്കാറാണെന്നും ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞുബ്രഹ്മപുരത്തുള്ളത് പെട്ടെന്നുണ്ടായ മാലിന്യങ്ങളല്ല, വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണ്. വിവാദങ്ങള്‍ക്കിടെ ആ വസ്തുത കാണാതിരിക്കരുത്.
തീപിടിത്തം ആദ്യമായിട്ടല്ല ഇവിടെ സംഭവിക്കുന്നതെന്നും പക്ഷേ ഇത്തവണ അതിന്‍റെ വ്യാപ്തി കൂടിയതാണ് പ്രശ്നങ്ങള്‍ ഇത്രയും ഗുരുതരമാക്കിയതെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. ഇനി ഒരു തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയെടുക്കുമെന്നും മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി മീഡിയവണിനോട് വ്യക്തമാക്കി.
നിലവിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നലെ ബ്രഹ്മപുരത്തെത്തിയിരുന്നു. ശുചിത്വമിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയർ, പിസിബി ചെയർമാൻ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലത്തെത്തിയത്. അതേസമയം ബ്രഹ്‌മപുരത്തെ തീയണക്കല്‍ 95 ശതമാനം പൂർത്തിയായെന്ന് ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് മീഡിയവണിനോട് പറ