പി.വി അന്‍വര്‍ എം.എല്‍.എയുടെ റിസോര്‍ട്ടിലെ തടയിണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി
ഡിവിഷൻ ബെഞ്ചിൻറെതാണ് ഉത്തരവ്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
Update: 2023-02-02 09:55 GMT
കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നാച്യുറോ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിൻറെതാണ് ഉത്തരവ്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
ഉടമകൾ തടയണ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് നീക്കണം. പൊളിച്ച് നീക്കാനുള്ള തുക റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണം. പി.വി അൻവറിവന്റെ ഉടമസ്ഥതയിലുള്ള പി.വി.ആർ നാച്വറോ, കരാറുകാരനായ ഷഫീഖ് ആലുങ്ങൽ എന്നിവരാണ് അപ്പീൽ നൽകിയത്. തടയണ പൊളിക്കാൻ കളക്ടർ ഉത്തരവിട്ടതോടെയാണ് സ്ഥലം കരാറുകാരന് കൈമാറിയത്.