യാത്രക്കാരില്ല: 10 സ്‍പെഷ്യല്‍ ട്രെയിനുകള്‍ മെയ് 15 വരെ റദ്ദാക്കി

യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാലാണ് സര്‍വീസ് റദ്ദാക്കുന്നതെന്ന് റെയില്‍വെ

Update: 2021-05-04 06:04 GMT
By : Web Desk
Advertising

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിലുള്ള ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി റെയില്‍വെ റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍:

  1. തിരുച്ചിറപ്പളളി ജം-തിരുവനന്തപുരം സെന്‍ട്രല്‍
  2. തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പളളി ജം
  3. ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്‍റര്‍സിറ്റി)
  4. തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്‍റര്‍സിറ്റി)
  5. പുനലൂര്‍- ഗുരുവായൂര്‍ സ്പെഷ്യല്‍
  6. ഗുരുവായൂര്‍- പുനലൂര്‍ സ്പെഷ്യല്‍
  7. എറണാകുളം ജം- കണ്ണൂര്‍ (ഇന്‍റര്‍സിറ്റി)
  8. കണ്ണൂര്‍- എറണാകുളം ജം (ഇന്‍റര്‍സിറ്റി)
  9. ആലപ്പുഴ- കണ്ണൂര്‍ (എക്സിക്യൂട്ടീവ്)
  10. കണ്ണൂര്‍ - ആലപ്പുഴ (എക്സിക്യൂട്ടീവ്)
Tags:    

By - Web Desk

contributor

Similar News