ട്രിപ്പിൾ ലോക്ഡൗണിലും മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം
രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലക്ഷ്യമിട്ടാണ് ട്രിപ്പിൾ ലോക്ഡൗൻ തുടരാൻ തീരുമാനിച്ചത്.
ട്രിപ്പിൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്കിടയിലും മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൻ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തിയാകും ജില്ലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കുക .
ട്രിപ്പിൾ ലോക്ഡൌൺ നിയന്ത്രണം കർശനമായി നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസമൊഴികെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 .75 ശതമാനത്തിലെത്തിയെങ്കിലും ആശ്വാസത്തിന് വക നൽകുന്നതല്ല. അര ലക്ഷത്തോളമാളുകളാണ് മലപ്പുറം ജില്ലയിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നത്. രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലക്ഷ്യമിട്ടാണ് ട്രിപ്പിൾ ലോക്ഡൗൻ തുടരാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജില്ലയിലെത്തും, ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ട്രിപ്പിൾ ലോക്ഡൌൺ നിയന്ത്രണം കർശനമാക്കും. ട്രിപ്പിൾ ലോക്ഡൗൻ നിയന്ത്രണങ്ങൾ മറ്റ് ജില്ലകളിലെ രോഗവ്യാപനതിൽ കുറവുണ്ടാക്കിയപ്പോഴും, മലപ്പുറത്ത് മാറ്റം ഉണ്ടാക്കിയിട്ടില്ലന്നാണ് കഴിഞ്ഞ ആഴ്ച്ചയിലെ കോവിഡ് കണക്കുകൾ വ്യക്തമാക്കുന്നത്.