മുഖ്യമന്ത്രിക്ക് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ ലംഘനം

കോവിഡ് പോസിറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത് ഏപ്രില്‍ 8നാണ്. പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തേണ്ടത് പോസിറ്റീവായി 10 ദിവസത്തിന് ശേഷമാണ്.

Update: 2021-04-16 04:06 GMT
Editor : rishad | By : Web Desk
Advertising

മുഖ്യമന്ത്രിക്കായി കോവിഡ് പരിശോധനാ പ്രോട്ടോകോള്‍ ലംഘനം. എട്ടാം തീയതി കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചു. പത്ത് ദിവസത്തിന് ശേഷമേ പരിശോധന നടത്താവൂ എന്ന പ്രോട്ടോകോളാണ്  ലംഘിച്ചത്. ഏപ്രില്‍ എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് ദിവസം പൂർത്തിയായ ഇന്ന് രോഗം ഭേദമായി മുഖ്യമന്ത്രി ആശുപത്രി വിട്ടു.

രോഗം സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമേ നെഗറ്റീവായോ എന്നറിയാന്‍ പരിശോധന നടത്താവൂ എന്നാണ് നിലവിലെ പരിശോധനാ പ്രോട്ടോകോള്‍. ഇതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ലംഘിക്കപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി നേരത്തെ രോഗബാധിതനായിരുന്നുവെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആദ്യം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന ഏപ്രില്‍ 4ന് മുഖ്യമന്ത്രി രോഗബാധിതനായെന്ന വിശദീകരണം വിവാദമായോടെ ലക്ഷണം മാത്രമേ ഉണ്ടായിരുന്നു എന്ന് പ്രിന്‍സിപ്പല്‍ പിന്നീട് തിരുത്തി.

കോവിഡിന്‍റെ രണ്ടാം തരംഗം സജീവമായിരിക്കെ കോവിഡ് പ്രോട്ടോകോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ലംഘിക്കപ്പെട്ടു എന്നതിനെ ഗൗരവമായാണ് ആരോഗ്യവിദഗ്ധർ കാണുന്നത്. 


Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News