ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം

Update: 2022-02-06 01:06 GMT
Advertising

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം. പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീൻ ഉൾപ്പടെ അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം.

ഹോട്ടലിലും ബേക്കറിയിലും പാർസൽ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യമെങ്കിൽ വർക്ക്ഷോപ്പുകൾക്കും പ്രവർത്തിക്കാം. ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഉണ്ടാകും.

രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ട് ഞായറാഴ്ചകളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് ഫലം കണ്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. വരുന്ന ഞായറാഴ്ചകളില്‍ നിയന്ത്രണം തുടരണമോ എന്ന കാര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകും.

സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് വ്യാപന തോത് കുറയുകയാണ്. ഇന്നലെ 33,538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32 ശതമായി കുറഞ്ഞു. 22 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 57,740 ആയി.

വിദേശത്ത് നിന്ന് വരുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് മാര്‍ഗനിര്‍ദേശം പുതുക്കി. കോവിഡ് പോസിറ്റീവാണെങ്കില്‍ പരിശോധനാഫലം ജനിതകശ്രേണീ പരിശോധനയ്ക്കയക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News