കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍

അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും

Update: 2021-05-10 09:57 GMT
Editor : Roshin | By : Web Desk
Advertising

കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ച് സര്‍ക്കാാര്‍ ഉത്തരവ്. ജനറല്‍ വാര്‍ഡിന് 2645 രൂപയേ ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റി രൂപീകരിക്കും. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്കും അധിക തുക ഈടാക്കരുത്.

പ്രതിദിനം ഒരു രോഗിക്ക് ജനറല്‍ വാര്‍ഡിന് 2645 രൂപയാണ്. അത് 2910 രൂപ വരെ പരമാവധി പോകാം. സര്‍ക്കാരിന്‍റെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലെ പല കാര്യങ്ങളും പ്രായോഗികമല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണെന്നും പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News