''എം.എൽ.എമാരുടെ അവകാശം കവർന്നെടുക്കുന്നു''; ധനവകുപ്പിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ

റവന്യു - കൃഷി വകുപ്പുകൾക്ക് കൂടുതൽ തുക വകയിരുത്തണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു

Update: 2024-02-12 08:13 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയിൽ ധനവകുപ്പിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ. എം.എൽ.എമാരുടെ അവകാശത്തെ ധനവകുപ്പ് കവർന്നെടുക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർകൂടിയായ ചിറ്റയം ഗോപകുമാർ ആരോപിച്ചു.

പ്രതിസന്ധിയിലായ സപ്ലൈകോയെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. 500 കോടി രൂപ ഇതിനായി വകയിരുത്തണം. റവന്യു - കൃഷി വകുപ്പുകൾക്ക് കൂടുതൽ തുക വകയിരുത്തണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.

രാഷ്ട്രീയ തീരുമാനത്തിനെതിരെയാണ് സിപിഐ ധനവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചതെന്നാണ് വിവരം. സിപിഐയുടെ വകുപ്പുകളെ ബജറ്റിൽ അവഗണിച്ചുവെന്ന് സിപിഐ നേതൃത്വത്തിനുണ്ടായിരുന്നു. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്-കൗൺസിൽ യോഗങ്ങളിൽ സമാനമായ വിമർശനം ഉയരുകയും ചെയ്തു. ഈയൊരു പശ്ചാതലത്തിലാണ് വിമർശനം.


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News